റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജിഎസ്ടി: ഫെബ്രുവരി 26 ന് ഭാരത് വ്യാപാര ബന്ദിന് ആഹ്വാനം ചെയ്ത് സിഎഐടി

February 9, 2021 - 9:32 pm

ന്യൂഡല്‍ഹി: ചരക്ക് സേവനനികുതിക്കെതിരെ (ജിഎസ്ടി) ഫെബ്രുവരി 26 ന് ഭാരത് വ്യാപാര ബന്ദിന് ആഹ്വാനം ചെയ്ത് മോദി അനുകൂല സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി). ‘ചക്ക ജാം’ നടത്തുന്ന ഓള്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ (എ.ഐ.ടി.ഡബ്ല്യു.എ) പിന്തുണയും സി.ഐ.ടി ആവശ്യപ്പെട്ടിട്ടുണ്ട്.സിഎടിയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ക്ക് ഒരിക്കലും ജിഎസ്ടി കൗണ്‍സില്‍ മറുപടി നല്‍കിയിട്ടില്ല, ഇത് കൗണ്‍സിലിന് സ്വന്തം അജണ്ടയുണ്ടെന്നും വ്യാപാരികളുടെ സഹകരണം നേടുന്നതില്‍ താല്‍പ്പര്യമില്ലെന്നാണ് വ്യക്തമാക്കുന്നത്. ഇതാണ് ഭാരത് വ്യാപാര ബന്ദിന് ആഹ്വാനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയതെന്നും നേതാക്കള്‍ അറിയിച്ചു.

നാഗ്പൂരില്‍ മൂന്ന് ദിവസത്തെ ദേശീയ വ്യാപാര സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം സിഐടി ദേശീയ പ്രസിഡന്റ് ബി സി ഭാരതിയ, സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍, എഐടിഡബ്ല്യുഎ ചെയര്‍മാന്‍ പ്രദീപ് സിങ്കാല്‍ എന്നിവര്‍ സംയുക്തമായാണ് ബന്ദിന് ആഹ്വാനം നല്‍കിയത്.
ജിഎസ്ടി കൗണ്‍സില്‍ ജിഎസ്ടിയുടെ ഒരു രാഷ്ട്രം-ഒരു നികുതി തത്വത്തിലെ വിവിധ അപാകതകളും വികലങ്ങളും പരിഹരിക്കാന്‍ ശ്രമിച്ചിട്ടില്ല, കൂടാതെ ജിഎസ്ടി നികുതി സമ്പ്രദായം ലളിതമാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ജിഎസ്ടി കൗണ്‍സിലിന്റെ ഇതുവരെയുള്ള ഏക ലക്ഷ്യം ഇന്ത്യയിലെ വ്യാപാരത്തിന്റെ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കാതെ കൂടുതല്‍ വരുമാനം എങ്ങനെ നേടാമെന്നത് മാത്രമാണെന്നും അവര്‍ ആരോപിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *