തിരുവനന്തപുരം: വന്‍കിട സര്‍ക്കാര്‍ കരാറുകള്‍ കേരളത്തിലെ കരാരുകാര്‍ക്കുതന്നെ കിട്ടാന്‍ മൂലധനം സ്വരൂപിക്കാന്‍ കെഎഫ്‌സി 700 കോടി രൂപയുടെ വായ്പാ പദ്ധതി ആവിഷ്‌ക്കരിക്കും.ഇതില്‍ കരാറുകാരുടെ ബില്ലുകള്‍ ഈടില്ലാതെ ഡിസ്‌ക്കൗണ്ട് ചെയ്ത് കൊടുക്കും. കെഎഫ്‌സി കരാറുകാര്‍ക്ക് 50 കോടിവരെ ഗാരന്‍റി നല്‍കുന്നുണ്ട്. 0.50%മാത്രമാണ് ഫീസ്. ‘വര്‍ക്ക് എക്‌സിക്യൂഷന്‍’ വായ്പയുടെ കൊളാറ്ററല്‍ ആവശ്യകത 50 ശതമാനമയി കുറച്ചു. മെഷിനറി, വാഹനങ്ങള്‍, എന്നിവ വാങ്ങാനുളള വായ്പയും ലഭിക്കും.ഈ വര്‍ഷം 500ല്‍പരം കരാറുകാര്‍ക്ക് 2000 കോടി വായ്പ നല്‍കി.
