റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വേണ്ടെന്ന് എംഎന്‍എസ് പ്രവര്‍ത്തകര്‍

February 10, 2021 - 8:20 pm

മുംബൈ: വരാനിരിക്കുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വേണ്ടെന്ന് എംഎന്‍എസ് പ്രവര്‍ത്തകര്‍. രാജ് താക്കറെ പൂനെയില്‍ എംഎന്‍എസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്. നവി മുംബൈ, വസായ്-വിരാര്‍, കല്യാണ്‍ ഡോംബിവാലി, ഔറംഗബാദ് മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളാണ് ഉടന്‍ നടക്കാന്‍ പോവുന്നത്. പുണെയിലെയും മുംബൈയിലെയും സ്വതന്ത്രമായി മത്സരിക്കണമെന്നാണ് എംഎന്‍എസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മുംബൈയിലെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും എംഎന്‍എസ് നേതാക്കളുടെ യോഗങ്ങള്‍ ഉടന്‍ നടക്കും. എല്ലായിടത്തെയും യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്നാണ് എംഎന്‍എസ് ജനറല്‍ സെക്രട്ടറി സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *