ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി ഫെബ്രുവരിയില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ഫെബ്രുവരി 18,19 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 26,27 തീയതികളില്‍ ആട് വളര്‍ത്തല്‍, എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. താല്‍പര്യമുള്ള കര്‍ഷകര്‍ 9188522703 എന്ന നമ്പറില്‍ ഓഫീസ് പ്രവര്‍ത്തന സമയത്ത് ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനം സൗജന്യമായിരിക്കും.
