അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ബസുകളുടെ സമയ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നു

February 11, 2021 - 5:05 pm

കാസർകോട്: സ്വകാര്യ ബസുകളുടെ സമയ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളുടെയും സമയവിവരപ്പട്ടിക ബസുടമകൾ സ്വയം സാക്ഷ്യപ്പെടുത്തി ഇനി പറയുന്ന ക്രമത്തിൽ കാസർകോട് ആർ.ടി ഓഫീസിൽ ഹാജരാക്കണം.  തീയ്യതി, രജിസ്റ്റർ നമ്പർ എന്ന ക്രമത്തിൽ ഫെബ്രുവരി 15 : 1 മുതൽ 2500 വരെ, 16: 2501 മുതൽ 5000 വരെ, 17: 5001 മുതൽ 7500 വരെ, 18: 7501 മുതൽ 9999 വരെ. എല്ലാ ബസ്സുടമകളും ഇതുമായി സഹകരിക്കണമെന്ന് റീജ്യനൽ ട്രാൻസ്‌പേർട്ട് ഓഫീസർ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *