റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിളരാത്ത എൻ സി പി യുഡിഎഫിലേക്ക് വരുന്നതിനോടാണ് താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

February 11, 2021 - 4:48 pm

കൊച്ചി: എന്‍സിപി പിളരാതെ പൂര്‍ണമായി യുഡിഎഫിലേക്ക് വരുന്നതിനോടാണ് താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്‍സിപിയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. എ കെ ശശീന്ദ്രന്‍ ഉള്‍പ്പടെ യുഡിഎഫില്‍ വന്നാല്‍ സ്വീകരിക്കും. എന്‍സിപി പൂര്‍ണമായി വരുന്നതിനോടാണ് താല്പര്യം. മാണി സി കാപ്പനും ഒപ്പമുള്ളവരും മാത്രമാണ് വരുന്നതെങ്കിലും അവരെ യുഡിഎഫിലേക്ക് സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കിയെന്ന വിവാദത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. കുന്നപ്പിള്ളി രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയിട്ടില്ല. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ കാവിന് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുന്നപ്പിള്ളിയില്‍ നിന്ന് സംഭാവന വാങ്ങിയത്. എല്‍ദോസ് കുന്നപ്പള്ളി തികഞ്ഞ മതേതരവാദിയാണെന്നും ചെന്നിത്തല പറഞ്ഞു.

എല്‍ഡിഎഫ് വിടുന്നതടക്കമുള്ള വിഷയങ്ങളില്‍ 12/02/21 വെള്ളിയാഴ്ച തീരുമാനമുണ്ടാകുമെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ പറഞ്ഞിട്ടുണ്ട്. എന്തുവന്നാലും പാലായില്‍ മത്സരിക്കുമെന്ന് കാപ്പന്‍ ആവര്‍ത്തിച്ചു. എല്‍ഡിഎഫുമായി എന്‍സിപി ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ ലഭിക്കുന്ന വിവരമനുസരിച്ച് പാലാ എന്‍സിപിക്ക് ഇല്ല. പക്ഷെ, എല്‍ഡിഎഫില്‍ പാലാ സീറ്റ് എന്‍സിപിക്ക് നല്‍കില്ലാ എന്ന് പറഞ്ഞിട്ടില്ല. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറുമായി വെള്ളിയാഴ്ച പ്രഫുല്‍ പട്ടേല്‍ ചര്‍ച്ച നടത്തും. ഇതിന് വേണ്ടി പവാര്‍ യാത്ര റദ്ദാക്കി ഡല്‍ഹിയില്‍ തുടരുകയാണെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *