റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമരക്കാരെ അടിച്ചമര്‍ത്തുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രത്തോട് ആംനസ്റ്റി

February 11, 2021 - 11:18 pm

ന്യൂഡല്‍ഹി: കാര്‍ഷിക നേതാക്കള്‍, പത്രപ്രവര്‍ത്തകര്‍, പ്രതിഷേധക്കാര്‍, എന്നിവര്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സമാധാനപരമായി വിനിയോഗിച്ചതിന്റെ പേരില്‍ അറസ്റ്റിലായവരെ ഉടന്‍ തന്നെ നിരുപാധികം മോചിപ്പിക്കണമെന്നും സംഘടന പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ സപ്തംബറിലാണ് ആനംസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ദി കാരവന്റെ ഫ്രീലാന്‍സ് ജേണലിസ്റ്റ് മന്ദീപ് പുനിയയുടെ കേസ് ഇത് ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രസ്താവന. അഭിഭാഷകനെ കാണാന്‍ അനുവദിക്കാതെ പുനിയയെ 14 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യം ലഭിച്ചിരുന്നു.പ്രതിഷേധക്കാര്‍ക്കെതിരായ അതിക്രമ റിപ്പോര്‍ട്ടുകള്‍ അന്വേഷിച്ച് കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരുന്നതിനുപകരം, പ്രതിഷേധ ഇടങ്ങളിലേക്കുള്ള പ്രവേശനം അധികൃതര്‍ തടസ്സപ്പെടുത്തുകയും സോഷ്യല്‍ മീഡിയ സെന്‍സര്‍ ചെയ്യുകയുമാണ് ചെയ്യുന്നതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *