റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മന്ത്രി ജി സുധാകരന്‍ ആറ് റോഡുകള്‍ നാടിനു സമര്‍പ്പിച്ചു

February 12, 2021 - 7:05 pm

കൊല്ലം: ‘പുതിയ കാലം പുതിയ നിര്‍മ്മാണം’ എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന റോഡുകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചവറ ബ്ലോക്ക് പരിധിയിലെ ആറു റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അധ്യക്ഷനായി. ഉയര്‍ന്ന സാങ്കേതിക വിദ്യയും ഗുണനിലവാരവും പാലിച്ചാണ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. റോഡിന്റെ ദൃഢതയ്ക്കും വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും പുതിയ  സാങ്കേതിക വിദ്യ പ്രയോജനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊട്ടുകാട്-സരിത മുക്ക് റോഡ്,  സി പി റോഡ്-കൊട്ടുകാട് റോഡ്, പയ്യലക്കാവ്വ്-താന്നിമൂട്, മഠത്തില്‍ മുക്ക്-ചവറ സൗത്ത് യു പി എസ്,  എന്‍.എച്ച്-കൊട്ടാരത്തില്‍ കടവ്, ശങ്കരമംഗലം കോയിവിള റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് നടന്നത്.  13.3 കോടി രൂപയാണ് പദ്ധതി തുക. എന്‍ കെ പ്രേമചന്ദ്രന്‍ എം പി വിശിഷ്ടാതിഥിയായി. പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എസ് ഭാമ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ശാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. സുമ ലാല്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നജീബത്ത്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം വസന്ത രമേശ്, ചവറ, പഠന, തേവലക്കര, തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 (പി.ആര്‍.കെ നമ്പര്‍.378/2021)

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *