ബംഗളൂരു: ആയുഷ് ഡോക്ടര്‍മാരെ ശസ്ത്രക്രിയ നടത്താന്‍ അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കര്‍ണാടകയിലെ അലോപ്പതി ഡോക്ടര്‍മാര്‍. ഫെബ്രുവരി 14 ന് ശേഷം പ്രതിഷേധം ശക്തമാക്കുമെന്ന് ഐ.എം.എയുടെ കര്‍ണാടക ഘടകമാണ് വ്യക്തമാക്കിയിരിക്കുന്നത്. പരിചയസമ്പന്നരായ ശസ്ത്രക്രിയാ വിദഗ്ധര്‍ ശസ്ത്രക്രിയകള്‍ നടത്തുമ്പോള്‍ തന്നെ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ആയുഷ് ഡോക്ടര്‍മാരെ ശസ്ത്രക്രിയ നടത്താന്‍ അനുവദിക്കുന്നത് അശാസ്ത്രീയമാണെന്ന് ഇന്ത്യന്‍ അസോസിയേഷന് ഓഫ് ഡെര്‍മറ്റോളജിസ്റ്റ്, വെനിറോളജിസ്റ്റ്, ലെപ്രോളജിസ്റ്റുകളുടെ (ഐഎഡിവിഎല്‍) കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ശശികുമാര്‍ ബി എം പറഞ്ഞു. ഇത് ജനങ്ങളുടെ ജീവിതത്തെ അപകടത്തിലാക്കുമെന്നും സര്‍ക്കാര്‍ ഈ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു
