റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടു വർഷത്തിനിടെ ഗുജറാത്തിലെ ഏകതാ പ്രതിമ കാണാനെത്തിയത് 50 ലക്ഷം പേർ

February 13, 2021 - 10:08 am

അഹമ്മദാബാദ്: യുഎസിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ ആളുകൾ ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ എത്താറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമ ഉദ്ഘാടനം ചെയ്ത് രണ്ടു വർഷത്തിനകം 50 ലക്ഷത്തോളം സന്ദർശകരാണിവിടെയെത്തിയത്. ഏകതാ പ്രതിമയിലേക്ക് എട്ടു ട്രെയിൻ സർവീസുകൾ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ട്രെയിൻ സർവീസ് നിലവിൽ വരുന്നതോടെ ഇവിടേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ ദിനംപ്രതി ഒരു ലക്ഷത്തോളം പേരുടെ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലെത്തുന്ന സന്ദർശകരെക്കാളും സാധാരണക്കാർക്കായിരിക്കും ട്രെയിൻ സർവീസുകൾ ഗുണകരമാകുക. സ്ഥലത്തുള്ള ചില തീർത്ഥാടക കേന്ദ്രങ്ങളിൽ എത്തുന്നവർക്കും ഇത് ഗുണകരമാകുമെന്നും മോദി കൂട്ടിച്ചേർത്തു. 2018 ഒക്ടോബറിൽ സർദാർ വല്ലഭായ് പട്ടേലിന്റെ 143–ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഏകതാ പ്രതിമ ഉദ്ഘാടനം ചെയ്തത്.

Share
Tagged
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *