റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ് നാട്ടില്‍ വായ്പ എഴുതിത്തളളല്‍ ആരംഭിച്ചു

February 14, 2021 - 4:33 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ 16 ലക്ഷം കര്‍ഷകരുടെ കാര്‍ഷിക വായ്പകള്‍ എഴുതി തളളുമെന്നുളള സര്‍ക്കാര്‍ പ്രഖ്യാപനം 13.2.2021 മുതല്‍ നടപ്പാക്കാന്‍ ആരംഭിച്ചു. തമിഴ്‌നാട് സെക്രട്ടറിയേറ്റില്‍ നടന്ന പരിപാടിയില്‍ ഒമ്പത് കര്‍ഷകര്‍ക്ക് വായ്പ എഴുതി തളളിയ രേഖകള്‍ കൈമാറിക്കൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം. 12,100 കോടി രൂപയുടെ വായ്പയാണ് പുതിയ പ്രഖ്യാപനം വഴി എഴുതിതളളുന്നത്. സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്തിട്ടുളളവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാവുക.

അടുത്തിടെ തമിഴ്‌നാട് ഒട്ടേറെ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു. കര്‍ഷകര്‍ വലിയ തോതിലുളള നഷ്ടം നേരിടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വായപ എഴുതി തളളാനുളള തീരുമാനം. കേരളം ഉള്‍പ്പടെയുളള നിരവധി സംസ്ഥാനങ്ങളിലേക്ക് പഴം പച്ചക്കറികള്‍ കയറ്റി അയക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. എന്നാല്‍ സര്‍ക്കാരിന്റെ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുളള നീക്കമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എഴുതി തളളുന്ന തുക സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *