നിലമ്പൂര്‍: കോയമ്പത്തൂരില്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് മാവോവാദിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ഡോ.ദിനേശിനെ നിലമ്പൂര്‍ കാട്ടിലെത്തിച്ച് തെളിവെടുത്തു. 2016 നവംബര്‍ 24ന് പോലീസുമായി വെടിവെപ്പുണ്ടായ കരുളായി വരയന്‍മലയിലെകത്തിച്ചാണ് തെളിവെടുത്തത്.
ഏറ്റുമുട്ടലിന് ശേഷം മാവോവാദികള്‍ തമ്പടിച്ചിരുന്ന ഷെഡില്‍ നിന്ന് ലഭിച്ച പെന്‍ഡ്രൈവും ചിത്രങ്ങളും പരിശോധിച്ചതില്‍ നിന്നാണ് ദിനേശ് യോഗത്തില്‍ പങ്കെടുത്തതായി തെളിവ് ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതുമായി ബന്ധപ്പെട്ട് എടക്കര സ്‌റ്റേഷനില്‍ രജിസ്റ്റര്‍ചെയത കേസിലെ പ്രതിയാണിയാള്‍. പീപ്പിള്‍സ് ഗറില്ലാ ആര്‍മിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തേനി കാര്‍ത്തിക് കുമാര്‍ വഴിയാണ് മാവോവാദി സംഘടനയിലെത്തിയതെന്നും വരയന്‍മലയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട അജിതയാണ് സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തതെന്നും മൊഴി നല്‍കിയതായി പോലീസ് പറയുന്നു.
