റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിസിസി തിരഞ്ഞെടുപ്പ്: ജമ്മുവില്‍ 6 കൗണ്‍സിലുകളുടെ ഭരണം ബിജെപി സ്വന്തമാക്കി; കശ്മീരില്‍ ഗൂപ്കര്‍ സഖ്യം, 5 സീറ്റ്

February 15, 2021 - 8:27 am

ശ്രീനഗര്‍: കശ്മീരിലെ ജില്ലാ വികസന കൗണ്‍സിലുകളിലെ തെരഞ്ഞെടുപ്പില്‍ ജമ്മുവില്‍ ബിജെപിയ്ക്കും കശ്മീരില്‍ ഗുപ്കര്‍ സഖ്യത്തിനും നേട്ടം. കശ്മീര്‍ താഴ്വരയില്‍ പരമാവധി സീറ്റുകള്‍ നേടിയ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (ഗുപ്കര്‍) മൊത്തം 10ല്‍ 5 കൗണ്‍സിലുകളിലെ ഭരണമാണ് നേടിയത്. എന്നാല്‍ ജമ്മുവില്‍ ഒരു കൗണ്‍സില്‍ പോലും സ്വന്തമാക്കാന്‍ സഖ്യത്തിന് സാധിച്ചില്ല. ജമ്മുവില്‍ ആറ് കൗണ്‍സിലുകളുടെ ഭരണം നേടിയത് ബിജെപിയാണ്. അതേസമയം, ബാരാമുള്ളയിലും ബന്ദിപ്പൂര്‍ ഡിഡിസികളും ശനിയാഴ്ച ചെയര്‍പേഴ്സണ്‍മാരെയും വൈസ് ചെയര്‍പേഴ്സണ്‍മാരെയും തിരഞ്ഞെടുത്തു. മുന്‍ പിഡിപി രക്ഷാധികാരി മുസാഫര്‍ ബീഗിന്റെ ഭാര്യയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ സഫീന ജമ്മു കശ്മീര്‍ അപ്നി പാര്‍ട്ടിയുടെ പിന്തുണയോടെ ബാരാമുള്ള ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സിലെ (പിസി) സനാവുള്ള പാരെയെ വൈസ് ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തു.എന്‍സി സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഗാനി ഭട്ടിനെ ബന്ദിപ്പൂര്‍ ഡിഡിസി ചെയര്‍പേഴ്സണായും പിഡിപിയുടെ കമൗസര്‍ ഷഫീക്കിനെ വൈസ് ചെയര്‍പേഴ്സണായും തിരഞ്ഞെടുത്തു.

ജമ്മു മേഖലയിലെ 10 ഡിഡിസികളില്‍, മുമ്പത്തെ ആറ് – ജമ്മു, സാംബ, കതുവ, റിയാസി, ഉദംപൂര്‍, ദോഡ എന്നിവയെല്ലാം ബിജെപിയുടെ ഭരണത്തിലേക്കാണ് പോയത്. അതേസമയം ഡിഡിസി ചെയര്‍മാനെ അനധികൃതമായാണ് തിരഞ്ഞെടുത്തതെന്ന് കാട്ടി ബഡ്ഗാമില്‍ നിയമ നടപടി സ്വീകരിക്കാന്‍ ഇരിക്കുകയാണ് നാഷണല്‍ കോണ്‍ഫറന്‍സ്. സ്വതന്ത്ര അംഗത്തെ നിയമ വിരുദ്ധ തിരഞ്ഞെടുപ്പിലൂടെ ചെയര്‍മാനാക്കി എന്നതാണ് പരാതിയെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. ലോക സഭയില്‍ ഇക്കാര്യം ഉന്നയിച്ചതായും ജമ്മു കശ്മീര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ കെ ശര്‍മയെ സമീപിച്ചതായും ഒമര്‍ പറഞ്ഞു. മുന്‍ പിഡിപി അംഗം നസീര്‍ഖാനെയാണ് ബുഡ്ഗാം ഡിഡിസി ചെയര്‍പേഴ്സണായി തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 28 മുതല്‍ ഡിസംബര്‍ 19 വരെ എട്ടു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പില്‍ 51 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഉള്‍പ്പടെ ഏഴ് മുഖ്യധാര പാര്‍ട്ടികള്‍ രൂപീകരിച്ച പിഎജിഡി സഖ്യത്തിനും ബിജെപിക്കും തമ്മിലായിരുന്നു പ്രധാന മത്സരം. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് കൂടെയായിരുന്നു ഇത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *