റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുകെയിലെ കൊവിഡ് വകഭേദം മാരകമാണെന്ന് ഗവേഷകര്‍

February 15, 2021 - 9:44 pm

ലണ്ടന്‍: ഇംഗ്ലണ്ടില്‍ കണ്ടെത്തിയ വകഭേദം വന്ന കൊറോണ വൈറസ് കൂടുതല്‍ മാരകമാണെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. കഴിഞ്ഞ സെപ്റ്റംബറില്‍ കെന്റിലാണ് കൊറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയത്. ഇംഗ്ലണ്ടിലും അയര്‍ലന്‍ഡിലും ഇപ്പോള്‍ കോവിഡ് പോസിറ്റീവാകുന്നവരില്‍ ഭൂരിഭാഗം പേരിലും ഈ വൈറസാണ് കാണുന്നത്. 50 രാജ്യങ്ങളിലേക്ക് ഇതു പടര്‍ന്നിട്ടുമുണ്ട്. ഈ വൈറസ് ബാധിച്ചവരില്‍ മരണനിരക്ക് മുന്‍പുണ്ടായിരുന്നതിനെക്കാള്‍ 30% കൂടുതലാണെന്ന് സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേശകന്‍ പാട്രിക് വാലന്‍സ് പറഞ്ഞു. വാക്‌സീന്‍ സ്വീകരിച്ചവരും മുന്‍പ് കോവിഡ് ബാധിച്ച് സുഖപ്പെട്ടവരും ഇതിനെതിരെ പ്രതിരോധശക്തി ആര്‍ജിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടില്‍ അറുപത് വയസിനു മുകളില്‍ പ്രായമുളള ആയിരം പേരേ എടുത്താല്‍ യഥാര്‍ത്ഥ കൊറോണ വൈറസ് പത്തുപേരുടെ ജീവനെടുക്കും എന്നാല്‍ പുതിയ വൈറസ് 13,14 പേരുടെ ജീവനെടുക്കാന്‍ ശേഷിയുളളതാണെന്ന് വാലന്‍സ് പറഞ്ഞു. എന്നാല്‍ അത്തരം പഠനങ്ങള്‍ പ്രാഥമികമാണെന്നും അവ സ്ഥിരീകരിക്കാന്‍ കൂടുതല്‍ വിശലകനം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *