റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മധ്യപ്രദേശിലെ സിദ്ധിയിലെ ബസ് അപകടത്തിലെ ജീവഹാനിയില്‍ പ്രധാനമന്ത്രി അനുശോചിച്ചു. ധനസഹായം പ്രഖ്യാപിച്ചു

February 16, 2021 - 9:04 pm

മധ്യപ്രദേശിലെ സിദ്ധിയിലെ ബസ് അപകടത്തിലുണ്ടായ ജീവഹാനിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു.

‘മധ്യപ്രദേശിലെ സിദ്ധിയിലെ ബസ് അപകടം വേദനിപ്പിക്കുന്നു. ദുരന്തബാധിതരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സംസ്ഥാന ഗവണ്മെന്റ് സജീവമായി ഏര്‍പ്പെട്ടിരിക്കുന്നു.’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ബസ് അപകടത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ ഉറ്റബന്ധുക്കള്‍ക്കായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *