അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി: സെപ്തംബര്‍ 30വരെ തുക ഒടുക്കാന്‍ അവസരം

February 16, 2021 - 6:33 pm

പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ പട്ടാമ്പി ഉപജില്ലാ ഓഫീസില്‍ നിന്നും വായ്പ എടുത്ത് കുടിശ്ശിക വരുത്തിയ പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളിലെ 2021 ജനുവരി 31 ന് കാലാവധി കഴിഞ്ഞ വായ്പകള്‍ക്കും റവന്യൂ റിക്കവറി ശുപാര്‍ശ ചെയ്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കും. ഗുണഭോക്താക്കള്‍ക്ക് 100 ശതമാനം പിഴ പലിശ ഇളവോട് കൂടി വായ്പ കണക്ക് അവസാനിപ്പിക്കാനുള്ള അവസരം മാര്‍ച്ച് 31 വരെയാണ് കോര്‍പ്പറേഷന്‍ നടപ്പാക്കുന്നത്. എല്ലാ ഗുണഭോക്താക്കളും പദ്ധതി ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി കോര്‍പ്പറേഷനുമായി സഹകരിക്കണമെന്ന് ഉപജില്ലാ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0466-2210244, 9447734322.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *