റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനുവരി 26ലെ ചെങ്കോട്ട സംഘര്‍ഷം: മുഖ്യപ്രതി മനീന്ദര്‍ സിംഗ് പിടിയില്‍

February 17, 2021 - 10:42 pm

ന്യൂഡല്‍ഹി: ജനുവരി 26ലെ ചെങ്കോട്ട സംഘര്‍ഷത്തിലെ മുഖ്യപ്രതി മനീന്ദര്‍ സിംഗ് പിടിയില്‍. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അക്രമത്തിന് നേതൃത്വം നല്‍കിയ മനീന്ദര്‍ സിംഗ് ഒളിവിലായിരുന്നു. സ്വരൂപ് നഗറിലെ വീട്ടില്‍ നിന്ന് 4.3 അടിയുള്ള രണ്ട് വാളുകള്‍ കണ്ടെത്തിയതായും ചെങ്കോട്ടയില്‍ നിന്ന് ലഭിച്ച വീഡിയോ ദൃശ്യങ്ങളില്‍ മനീന്ദര്‍ സിംഗ് വാളുമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.അതേസമയം കേസില്‍ നേരത്തെ അറസ്റ്റിലായ പഞ്ചാബി താരം ദീപ് സിദ്ധുവിന്റെ കസ്റ്റഡി കാലാവധി ഏഴ് ദിവസത്തേക്ക് കൂടി കോടതി നീട്ടിയിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *