റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഫ്രിക്കന്‍, ബ്രസീല്‍ കോവിഡ് വകഭേദങ്ങള്‍ ഇന്ത്യയില്‍

February 17, 2021 - 9:48 am

ന്യൂഡല്‍ഹി: ആഫ്രിക്കന്‍, ബ്രസീല്‍ കോവിഡ് വകഭേദങ്ങള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.ബ്രസീലില്‍നിന്നു തിരിച്ചെത്തിയ ഒരാള്‍ക്കും ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ നാലുപേര്‍ക്കും സ്ഥിരീകരിച്ചപ്പോള്‍ ബ്രിട്ടീഷ് വകഭേദം 187 പേരിലാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.വകഭേദം വന്ന കോവിഡ് സ്ഥിരീകരിച്ചവരെ ക്വാറെന്റെനിലാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളില്‍ 72 ശതമാനവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം ഇതുവരെ അമേരിക്കയുള്‍പ്പെടെ 41 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. യു.കെ. വകഭേദം 82 രാജ്യങ്ങളിലും ബ്രസീലിയന്‍ വകഭേദം ഒമ്പതു രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *