ലിമ: കോവിഡ് കർഫ്യൂ ലംഘിച്ച സ്ത്രീയ്ക്ക് പിഴ ചുമത്താൻ പോയ പൊലീസുദ്യോഗസ്ഥൻ ഒരു ചുംബനത്തിൽ കേസൊതുക്കി.
പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് സംഭവം. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഫെബ്രുവരി 11നായിരുന്നു സംഭവം.
പിഴത്തുകയുടെ ചാർജ് സ്വാപ്പ് ചെയ്യാൻ പ്രേരിപ്പിക്കുന്നതായി നടിച്ച ശേഷം പൊലീസുദ്യോഗസ്ഥൻ സ്ത്രീയെ ചുംബിക്കുകയായിരുന്നു. ഈ ദൃശ്യം റോഡരികിലെ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തതായി അധികൃതർ വ്യക്തമാക്കി.
