റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തുടര്‍ച്ചയായ പതിമൂന്നാം ദിവസവും ഇന്ധനവില കൂട്ടി

February 20, 2021 - 10:04 am

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ പതിമൂന്നാം ദിവസവും കൂട്ടി. 20/02/21 ശനിയാഴ്ച പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോളിന് 90 രൂപ 75 പൈസയും ഡീസലിന് 85 രൂപ 44 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 46 പൈസയും ഡീസലിന് 86 രൂപ 99 പൈസയും. ഈ മാസം മാത്രം പെട്രോളിന് 4 രൂപ 22 പൈസയാണ് കൂടിയത്. ഡീസലിന് 6 രൂപ 65 പൈസയും കൂടി.

വരും ദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുമെന്നാണ് വിവരങ്ങള്‍. ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് ഇന്ധനവില വര്‍ധനവിന് പ്രധാന കാരണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *