റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകത്തിന് ആവശ്യം ശക്തരായ സ്ത്രീകളെ … ഗ്ലാമർ ഫോട്ടോഷൂട്ടുമായി ഇനിയ “

February 20, 2021 - 12:47 pm

റെയിൻ റെയിൻ കം എഗൈൻ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിയാണ് ഇനിയ. മലയാളത്തിലും തമിഴിലുമായി അമ്പതോളം ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഗ്ലാമർ ലുക്കിലുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഇനിയ എത്തിയിരിക്കുന്നു.

ലോകത്തിന് ആവശ്യം ശക്തരായ സ്ത്രീകളെയാണ്. മറ്റുള്ളവരെ ഉയരങ്ങളിലേക്ക് എത്തിക്കുകയും, വാർത്തെടുക്കുകയും ചെയ്യുന്ന സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന, ധൈര്യസമേതം ജീവിക്കുന്ന, തീക്ഷ്ണതയുള്ള ഒരിക്കലും കീഴടങ്ങാത്ത മനശക്തിയുള്ള സ്ത്രീകളെ എന്ന ക്യാപ്ഷനോടു കൂടിയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലെ ഉണ്ണിനീലി എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. കോഫി കളേഴ്സ് ഇനി തമ്മിൽ ചിത്രങ്ങളിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ക്രിസ്തുമസിന് ഇനിയയും ചേച്ചിയും ചേർന്നുള്ള ഫോട്ടോഷൂട്ട് ശ്രദ്ധനേടിയിരുന്നു. അതിനുശേഷം വരുന്ന ഗ്ലാമർ ഷൂട്ട് ആണിത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *