റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടെക്‌സാസ് ശീതക്കാറ്റിന്റെ കാരണം കാലാവസ്ഥാ വ്യതിയാനമെന്ന വിദഗ്ധര്‍: പര്‌സപരം പഴിചാരി സര്‍ക്കാരും പാര്‍ട്ടികളും

February 21, 2021 - 10:13 am

ന്യൂയോര്‍ക്ക്: തെക്കന്‍ അമേരിക്കയിലാകെ വീശിയടിച്ച ശീതക്കാറ്റിന്റെ കാരണം കാലാവസ്ഥാ വ്യതിയാനമാകാമെന്ന് വൈറ്റ് ഹൗസ്.

ഇതാണ് മഞ്ഞ് പിന്‍വാങ്ങാത്തതിനു പിന്നിലെന്നാണ് നിഗമനം. 2018 മുതല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനങ്ങള്‍ ഇവിടെ വ്യക്തമാണ്. അതേസമയം, ഹരിതോര്‍ജ്ജവും മറ്റുമാണ് കാലാവസ്ഥ വ്യതിയാനത്തിന് കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.പുതിയ എണ്ണ, വാതക പാട്ടക്കരാര്‍ താല്‍ക്കാലികമായി നിര്‍ത്തുകയും ഫോസില്‍ ഇന്ധന സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് യുഎസ് പ്രസിഡന്റ് നടത്തുന്ന നീക്കങ്ങളെ എതിര്‍ത്ത് വരികയായിരുന്നു ടെക്‌സാസ് ഗവര്‍ണര്‍ അബോട്ട്.

അതിനിടെയാണ് ദുരന്തമുണ്ടായത്. ഇതോടെ അപ്രതീക്ഷിതമായി എത്തിയ ദുരിതത്തില്‍ പരസ്പരം പഴിചാരുകയാണ് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും. മുന്നൊരുക്കത്തിന് സമയം ലഭിച്ചില്ലെന്നാണ് സര്‍ക്കാര്‍വൃത്തങ്ങളുടെ വിശദീകരണം.100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ശൈത്യത്തെയാണ് ഇപ്പോള്‍ നേരിടുന്നതെന്നും അവര്‍ പറഞ്ഞു. പവര്‍ഗ്രിഡ് തകരാറിനെ തുടര്‍ന്നുണ്ടായ ‘ബ്ലാക്കഔട്ടില്‍’ ടെക്‌സസ് ഹൗസ് സ്പീക്കര്‍ വിശദീകരണം തേടി. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള ചര്‍ച്ചകളും കൊഴുക്കുന്നുണ്ട്.മോശം കാലാവസ്ഥയേത്തുടര്‍ന്ന് ടെക്‌സാസില്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തു െവെദ്യുതി വിതരണം പുനഃസ്ഥാപിച്ചുവരുന്നതായി ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചു. പ്രകൃതിവാതകം സംസ്ഥാനത്തിനു പുറത്തേക്കു കൊണ്ടുപോകുന്നത് 21 വരെ നിരോധിച്ചു. വൈദ്യുതി വിതരണം മുടങ്ങിയതിന്റെ പേരില്‍ ഭരണകൂടം രൂക്ഷവിമര്‍ശനമാണു നേരിടുന്നത്. കോവിഡ് വാക്‌സിന്‍ വിതരണവും മുടങ്ങി.സാധാരണയായി െവെദ്യുതി വിതരണം തടസപ്പെടാറില്ലാത്തതിനാല്‍ ടെക്‌സാസിലെ വീടുകള്‍ തണുപ്പിനെ ചെറുക്കാനുള്ള രീതിയില്‍ നിര്‍മിച്ചവയല്ല. അതിശൈത്യത്തില്‍നിന്നു രക്ഷനേടാന്‍ ജനം അമിതമായി വൈദ്യുതി ഉപയോഗിച്ചതും വിതരണശൃംഖലകളെ ബാധിച്ചു. നിലവില്‍ വീടുകള്‍ക്കുള്ളില്‍പ്പോലും തണുപ്പ് പ്രതിരോധിക്കാനാവാതെ ജനം വലയുകയാണ്. താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ ചില ബിസിനസ് സ്ഥാപനങ്ങളും പള്ളികളും ഉള്‍പ്പെടെ ”ചൂടാക്കല്‍ കേന്ദ്രങ്ങളാ”ക്കിയതായി ഹൂസ്റ്റണ്‍ മേയര്‍ അറിയിച്ചു. വീടുകളില്‍ കുപ്പിവെള്ളവും വിതരണം ചെയ്യുന്നുണ്ട്. യാത്രകള്‍ ഒഴിവാക്കണമെന്നും രാവിലെയും െവെകുന്നേരവും ഒരുകാരണവശാലും പുറത്തിറങ്ങരുതെന്നും മേയര്‍ മുന്നറിയിപ്പ് നല്‍കി. തണുപ്പില്‍നിന്നു രക്ഷനേടാന്‍ വീടുകള്‍ വിട്ട് ഹോട്ടലുകളില്‍ താമസിക്കാന്‍ പല കുടുംബങ്ങളും ശ്രമിച്ചെങ്കിലും മിക്കയിടത്തും െവെദ്യുതിയില്ല. പകരം സംവിധാനമുള്ള ഹോട്ടലുകളിലാകട്ടെ ബുക്കിങ് പൂര്‍ണമായി. മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ െശെത്യമാണ് അമേരിക്കയില്‍ അനുഭവപ്പെടുന്നത്. ദശലക്ഷക്കണക്കിന് ആളുകള്‍ െവെദ്യുതിയില്ലാതെ വലയുന്നു. ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം നിലച്ചതോടെ ടെക്‌സാസ് സംസ്ഥാനത്തെ 70 ലക്ഷത്തോളം ആളുകള്‍ക്കു ശുദ്ധജലവും കിട്ടാതായി. പൈപ്പിലൂടെ ലഭിക്കുന്ന ജലം തിളപ്പിച്ചു മാത്രമേ ഉപയോഗിക്കാവൂവെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.ടെക്‌സാസ് സംസ്ഥാനത്തൊട്ടാകെ ശുദ്ധജലവിതരണം മുടങ്ങിയതിനു പുറമേ, ശുദ്ധീകരിക്കാത്ത വെള്ളം പോലും കിട്ടാത്ത 2,60,000 പേരുണ്ടെന്ന് എന്‍വയോണ്‍മെന്റല്‍ ക്വാളിറ്റി കമ്മിഷന്‍ മേധാവി ടോബി ബേക്കര്‍ വ്യക്തമാക്കി. വെള്ളം ഉറയുന്നതു തടയാന്‍ പൈപ്പുകള്‍ തുറന്നിടുന്നതിനെതിരേ ഹൂസ്റ്റണ്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കി. െവെദ്യുതി ഇല്ലാത്തതിനാല്‍ വെള്ളം തിളപ്പിച്ച് കുടിക്കാന്‍ സാധിക്കാത്തവര്‍ കുപ്പിവെള്ളമേ ഉപയോഗിക്കാവൂവെന്നും അദ്ദേഹം അറിയിച്ചു. വൈദ്യുതി വിതരണം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ രണ്ടുദിവസംകൂടി വൈകും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *