റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിങ്കളാഴ്ച(22/02/21) പശ്ചിമബംഗാളും അസമും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

February 21, 2021 - 11:17 am

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന പശ്ചിമബംഗാളും അസമും തിങ്കളാഴ്ച(22/02/21) പ്രധാനമന്ത്രി സന്ദര്‍ശിക്കും. എണ്ണ, വാതക മേഖലയിലെ പ്രധാന പദ്ധതികള്‍ രാഷ്ട്ര്ത്തിന് സമര്‍പ്പിക്കാനാണ് അദ്ദേഹം എത്തുന്നതെങ്കിലും തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തിന് പ്രാധാന്യനേറെയാണ്. ധേമാജിയിലെ സിലപഥറില്‍ രാവിലെ 11:30 ന് എണ്ണ, വാതക മേഖലയിലെ പ്രധാന പദ്ധതികള്‍ രാഷ്ട്രത്തിനു സമര്‍പ്പിക്കും. വൈകുന്നേരം നാലരയോടെ പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ നിരവധി റെയില്‍വേ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്യും.അസമില്‍ ഇന്ത്യന്‍ ഓയില്‍ ബൊംഗൈഗാവ് റിഫൈനറിയിലെ ഇന്‍ഡ്മാക്സി യൂണിറ്റ്, മധുബനിലെ ഓയില്‍ ഇന്ത്യ ലിമി്റ്റഡ് സെക്കന്‍ഡറി ടാങ്ക് ഫാം, ടിന്‍സുകിയയിലെ മക്കൂം ഹെബഡ വില്ലേജിലെ ഗ്യാസ് കംപ്രസര്‍ സ്റ്റേഷന്‍ എന്നിവയ്ക്കാണ് തുടക്കമിടുന്നത്.ധേമാജി എഞ്ചിനീയറിംഗ് കോളേജ് ഉദ്ഘാടനം ചെയ്യുകയും സുല്‍കുചി എഞ്ചിനീയറിംഗ് കോളേജിന് തറക്കല്ലിടുകയും ചെയ്യും.ഇന്ത്യന്‍ ഓയില്‍ വികസന ഗവേഷണ വിഭാഗം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ ഓയിലിന്റെ ബൊംഗൈഗാവ് റിഫൈനറിയിലെ ഇന്‍ഡിമാക്സ് യൂണിറ്റ് ഉപയോഗപ്പെടുത്തുന്നത്. റിഫൈനറിയുടെ സംസ്‌കരണ ശേഷി 2.35 എംഎംടിപിഎയില്‍ നിന്ന് (പ്രതിവര്‍ഷം ദശലക്ഷം മെട്രിക് ടണ്‍) 2.7 എംഎംടിപിഎയായി ഈ യൂണിറ്റ് ഉയര്‍ത്തും. എല്‍പിജി ഉല്‍പാദനം 50 ടിഎംടി (ആയിരം മെട്രിക് ടണ്‍)ല്‍ നിന്ന് 257 ടിഎംടിയായും മോട്ടോര്‍ സ്പിരിറ്റ് (പെട്രോള്‍) ഉല്‍പാദനം 210 ടിഎംടിയില്‍ നിന്ന് 533 ടിഎംടിയായും വര്‍ദ്ധിപ്പിക്കും.പശ്ചിമ ബംഗാളില്‍ നോപാറയില്‍ നിന്ന് ദക്ഷിണേശ്വര്‍ വരെ മെട്രോ റെയില്‍വേ നീട്ടുന്നത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 4.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ വിപുലീകരണത്തിനു 464 കോടി രൂപയാണ് കേന്ദ്രഗവണ്മെന്റിന്റെ പൂര്‍ണ ധനസഹായം. ഇത് റോഡ് ഗതാഗതം വിച്ഛേദിക്കുകയും നഗര യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *