റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാതൃഭൂമി പീരുമേട് ലേഖകന്‍ വിപിന്‍ രാജിന്റെ സഹോദരന്‍ വിനൂപ് രാജ് പമ്പയാറ്റില്‍ മുങ്ങി മരിച്ചു

February 22, 2021 - 9:56 am

പീരുമേട്: സുഹൃത്തുക്കള്‍ക്കൊപ്പം പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.പാമ്പനാര്‍ പുത്തന്‍പുരക്കാല്‍ പരേതനായ വേണുരാജിന്റെ മകന്‍ വിനൂപ് (ഷൈന്‍-34) ആണ് മരിച്ചത്. തിരുവല്ലാ പുളിക്കീഴ് കീച്ചേരി വാന്‍കടവില്‍ വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്. വിനൂപ് ഉള്‍പ്പടെ മൂന്നംഗ സംഘം ആണ് ഇവിടെ കുളിക്കാന്‍ ഇറങ്ങിയത്.

വിനൂപിനെ കാണാതെ വന്നതോടെ സുഹൃത്തുക്കള്‍ സമീപ വാസികളുടെ സഹായം തേടി .പിന്നീട് അഗ്നിശമന സേനാംഗങ്ങള്‍ എത്തി തെരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവല്ലാ പുഷ്പഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്‌കാരം തിങ്കളാഴ്ച(22.02.2021 ) നാലിന് വീട്ടുവളപ്പില്‍ .

മാതാവ്: ഭവാനിയമ്മ. സഹോദരങ്ങള്‍: വിപിന്‍രാജ്(മാതൃഭൂമി ലേഖകന്‍ ) .കണ്ണന്‍(ഗ്രീഷ്മം സ്‌പൈസസ്,പാമ്പനാര്‍). വിനൂപിന്റെ പിതാവ് കോവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ 18ന് മരണപ്പെട്ടിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *