റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒരിക്കൽ മാത്രമല്ല,, എല്ലാ ദിവസവും അദ്ദേഹം എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കിയിരുന്നു. ലാലങ്കിൾ ഒത്തിരി നന്ദി

February 22, 2021 - 9:21 am

എസ്തർ ഒട്ടേറെ സിനിമകളിൽ ബാലതാരമായി അഭിനയിച്ചു എങ്കിലും ജിത്തു ജോസഫിന്റെ ദൃശ്യം 2 ലെ അനുമോൾ എന്ന കഥാപാത്രത്തെയാണ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചത്. ഈ ചിത്രത്തിൽ മോഹൻലാലിന്റെ ഇളയമകൾ ആയിട്ട് അഭിനയിച്ച എസ്തർ ദൃശ്യം 2 ന്റെ സെറ്റിലെ വിശേഷങ്ങളാണ് പങ്കുവെക്കുന്നത്. പ്രത്യേകിച്ച് ഉച്ച അച്ഛൻറെ വേഷം ചെയ്ത ജോർജുകുട്ടി എന്ന മോഹൻലാലിനെ കുറിച്ച് .

സെറ്റിൽ എന്നെ ഏറ്റവും കൂടുതൽ ശല്യപ്പെടുത്തിയിരുന്നത് ലാലങ്കിൾ ആയിരുന്നു. എൻറെ ഏറ്റവും പ്രിയപ്പെട്ട ആളും അല്ലെങ്കിൽ തന്നെ. തീർക്കാനുള്ള അസൈൻമെന്റുകളെ കുറിച്ചും എഴുതാനിരിക്കുന്ന പരീക്ഷകളെ കുറിച്ചും ഒക്കെ ആലോചിച്ചും വിഷമിച്ചും ആശങ്കപ്പെട്ടും ആണ് ഞാൻ ഓരോ ദിവസവും ദൃശ്യം 2 ന്റെ ചിത്രീകരണത്തിന് സെറ്റിൽ എത്തിയിരുന്നത്. എന്നാൽ മനോഹരമായ പുഞ്ചിരിയോടെ ശുഭദിനം നേർന്നുകൊണ്ട് ലാലങ്കിൾ അടുത്ത് വരും. ഒരിക്കൽ മാത്രമല്ല എല്ലാ ദിവസവും എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കാൻ അത് ധാരാളമായിരുന്നു. എന്ത് സംഭവിച്ചാലും എന്നെ കളിയാക്കാൻ എന്തെങ്കിലും കാരണം കണ്ടെത്തിയിരുന്ന അദ്ദേഹത്തോടൊപ്പം മീനയും അൻസിബയും ചേരും. എന്തുകൊണ്ടായിരുന്നു എന്നെ മാത്രം എപ്പോൾ നിങ്ങൾ ലക്ഷ്യമിട്ടിരുന്നത് തമാശകൾക്കപ്പുറം ദൃശ്യം 2 ന്റെ ചിത്രീകരണം സമയം ഞങ്ങൾക്കൊക്കെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങളായിരുന്നു. ലാലങ്കിൾ,, കൂടെ പ്രവർത്തിക്കാൻ ഏറ്റവും മനോഹരവും സന്തോഷവും തമാശക്കാരനുമായ ഒരാളായതിൽ ഒരുപാട് നന്ദി. ഒത്തിരി സ്നേഹം എന്ന കുറുപ്പിനൊപ്പം മോഹൻലാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും എസ്തർ പങ്കുവെച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *