റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മ്യാന്‍മര്‍ സൈന്യത്തിന്റെ ഫെയ്‌സ്ബുക്ക് പേജ് നീക്കംചെയ്തു

February 23, 2021 - 8:43 am

റങ്കൂണ്‍: മ്യാന്‍മര്‍ സൈന്യത്തിന്റെ പ്രധാന പേജ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു. അക്രമണത്തിന് പ്രേരിപ്പിക്കുന്നത് തടയുന്നതിനുളള കമ്പനി ചട്ടത്തിന്റെ ഭാഗമായാണ് നടപടി. രണ്ടുദിവസം മുമ്പ് മ്യാന്‍മറിലെ സൈനീക അട്ടിമറിക്കെതിരെയുളള പ്രക്ഷോഭങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

”ഞങ്ങളുടെ ആഗോള നയങ്ങള്‍ക്കനുസൃതമായി ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതിന് ടാറ്റ്മാഡോ ട്രൂന്യൂസ് ഇന്‍ഫര്‍മേഷന്‍ ടീംപേജ് ഫെയ്‌സ്ബുക്കില്‍ നിന്നും നീക്കം ചെയ്തു’ഫെയ്‌സ്ബുക്ക് പ്രതിനിധി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ടാറ്റ്മാഡോ എന്നപേരിലാണ് മ്യാന്‍മര്‍ സൈന്യം അറിയപ്പെടുന്നത്. ട്രൂന്യൂസ് പേജ് ഇപ്പോള്‍ ഫേസ് ബുക്കില്‍ ലഭ്യമല്ല.പ്രസിഡന്റ് വിന്‍മിന്റ് ഭരണകക്ഷിയായ നാഷണൽ ലീഗ് ‌ഫോര്‍ ഡെമോക്രസിയുടെ നേതാവും നോബല്‍ പുരസ്‌കാര ജേതാവുമായ ആങ്‌സാന്‍ സ്യൂജി അടക്കമുളളവരെ തടവിലാക്കിയാണ് മ്യാന്‍മറില്‍ സൈന്യം അധികാരം പിടിച്ചെടുത്തത്.

മ്യാന്‍മറിന്റെ അധികാരം ഏറ്റെടുത്ത സൈനീക മേധാവി ജനറല്‍ മിന്‍ ആങ്‌ഹേലിങിന്റെയും 19 സൈനീക ഉദ്യോഗസ്ഥരുടെയും അക്കൗണ്ടുുകള്‍ 2018-ല്‍ ഫെയ്‌സ് ബുക്ക് നീക്കം ചെയ്തിരുന്നു. നവംബറിലെ തെരഞ്ഞടുപ്പിന് മുന്നോടിയായി സൈന്യത്തിന്റെ 70 വ്യാജ അക്കൗണ്ടുകളും ഫെയ്‌സ് ബുക്ക് നീക്കം ചെയ്തിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *