റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അറുനൂറോളം സേവനങ്ങള്‍ വിരല്‍തുമ്പിലെത്തിക്കുന്ന ഉമാങ് ആപ്പ്

February 24, 2021 - 11:30 am

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ വിവിധ ആപ്പുകളും സേവനങ്ങളും ഉപയോഗിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആപ്പാണ് ഉമാംങ്് ആപ്പ്. ആധാര്‍, ഡിജി ലോക്കര്‍, ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം തുടങ്ങിയ സേവനങ്ങള്‍ ആപ്പില്‍ ഉപയോഗിക്കാം. ഇലക്ട്രോണിക്, ഐടി മന്ത്രാലയവും ദേശീയ ഇ ഗവേണന്‍സ് ഡിവിഷനും ചേര്‍ന്നാണ് ആപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ അറുനൂറോളം സേവനങ്ങള്‍ ആപ്പില്‍ നിന്നു ലഭിക്കും.

ഇതില്‍ ഇപിഎഫ് പാസ്ബുക്ക് സേവനങ്ങള്‍ ലഭിക്കും എന്ന കാര്യം ഒരുവിധം ഇപിഎഫ് സ്‌കീമിന് പരിധിയില്‍ വരുന്ന എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കുട്ടികള്‍ക്കും ഈ ആപ്ലിക്കേഷന്‍ പല കാര്യങ്ങള്‍ക്കും ഉപകാരപ്പെടും. പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ വിഷയങ്ങളിലും ഒന്നിലധികം കോടി ഇ-ബുക്കുകള്‍, ഓഡിയോ ഫയലുകള്‍, വീഡിയോകള്‍ എന്നിവ ഇന്ത്യ ഗവണ്‍മെന്റിന്റെ ഉമാംഗ് ആപ്പില്‍ ലഭിക്കും. എന്‍സിഇആര്‍ടിസിയുടെ ഇ-പാഠശാലയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സിലബസ് കണ്ടെത്താന്‍ കഴിയും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ആപ്പ് തികച്ചും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും

സേവനങ്ങള്‍

ആപ്പില്‍ ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചവര്‍ക്ക് ഇനി കരമടയ്ക്കാന്‍ എളുപ്പമാകും

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും പുതുക്കാനുമുള്ള സൗകര്യം

ഗ്യാസ് ബുക്ക് ചെയ്യാം

വിളകള്‍ക്കുള്ള ഇന്‍ഷുറന്‍സ് എടുക്കാം

ഇ ബുക്കുകള്‍ വായിക്കാം

പരീക്ഷാഫലം അറിയാം

ഇന്‍സ്റ്റാള്‍ ചെയ്യാം

പ്ലേസ്റ്റോറില്‍ കയറുക. ഉമാങ് എന്നു തിരയുക, ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്യുക. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ ആധാര്‍ നമ്പര്‍ ആപ്പുമായി ബന്ധിപ്പിക്കാം, പ്രൊഫൈലും ഉണ്ടാക്കാം.

ഭാഷ: മലയാളം, ഇംഗ്ലിഷ്, ഹിന്ദി തുടങ്ങി 13 ഭാഷകളില്‍ ആപ്പ് പ്രവര്‍ത്തിക്കും.

പ്ലാറ്റ്‌ഫോം: ആൻഡ്രോയിഡ്, ഐഓഎസ്, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ലഭിക്കും.

ഭാവിയിലേക്ക്: 2019ഓടെ 200 ഡിപ്പാര്‍ട്ടുമെന്റുകളിലായി 150ല്‍പരം സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന രീതിയില്‍ ആപ്പ് ശക്തിപ്പെടുത്താനാണ് ലക്ഷ്യം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *