റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെയ്യാറില്‍ മണല്‍ ലോബികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ആരോപണം

February 24, 2021 - 12:07 pm

നെയ്യാറ്റിന്‍കര: നെയ്യാറിലെ അമിതമായ മണലൂറ്റ് കടവുകള്‍ ഇടിഞ്ഞ് ആഴക്കയങ്ങള്‍ ഉണ്ടാവാന്‍ ഇടയാക്കുന്നതായി പരാതി. നെയ്യാറിന്റെ തീരം മുതല്‍ പൂവാര്‍ ഭാഗം വരെയുളള പ്രധാന കടവുകള്‍ ഇടിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടും മണല്‍ ലോബിക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ജനങ്ങള്‍ കുളിക്കാനും തുണിയലക്കാനും കന്നുകാലികളെ കുളിപ്പിക്കാനുമൊക്കയായി നെയ്യാറിലെ കടവുകളില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ഇവിടെയൊന്നും ആളുകള്‍ക്ക് ഇറങ്ങാന്‍ പറ്റാത്ത വിധം വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. നിരവധി പേരാണിവിടെ അപകടത്തില്‍ പെട്ടിട്ടുളളതും മരണത്തിനിരയായിട്ടുളളതും.

നെയ്യാറിനെ രക്ഷിക്കാനായി തീരത്ത് കഴിഞ്ഞ നഗരസഭ മുളകള്‍ വെച്ചുപിടിപ്പിച്ചിരുന്നെങ്കിലും അതെല്ലാം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചിരുന്നു. നെയ്യാറിനെ സംരക്ഷിക്കാനായി കയങ്ങള്‍ നിറഞ്ഞ പ്രദേശം കമ്പിവേലി കെട്ടി തിരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. രാത്രിയിലാണ് മണലൂറ്റ് നടക്കുന്നത്. വഞ്ചികളിലെത്തി ആഴങ്ങളില്‍ നിന്നും മുങ്ങിവാരുന്ന മണല്‍ പുലരും മുമ്പേ കടവുകളിലെത്തിച്ച് ലോറികളില്‍ കടത്തുകയാണ് പതിവ് . മുമ്പൊക്കെ പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഒന്നും നടക്കുന്നില്ല

പ്രധാന കടവുകളായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവ്, പാലക്കടവ്, കരിപ്രം കടവ്, ഗ്രാമം ആറാട്ടുകടവ്,പുല്ലാമല,വ്‌ളാങ്ങാമുരി, മണത്തല, പിരായൂമൂട്, ഓലത്താനി, പാതിരിശേരി, പൂവാര്‍ എന്നിവിടങ്ങളിലാണ് അപകടകരങ്ങളായ രീതിയില്‍ കുഴികള്‍ രൂപപെട്ടിട്ടുളളത്.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളടക്കം 15 ലധികം പേര്‍ക്ക് ഇവിടെ ജീവഹാനി സംഭവിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്കുമുമ്പ് പിരായുമൂട് കടവില്‍ കുളിക്കാനിറങ്ങിയ അനിതാകുമാരി ആഴക്കയത്തില്‍ മുങ്ങി മരിച്ചതാണ് ഇവിടെ നടന്ന ഒടുവിലത്തെ മരണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *