റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഹന്‍ ദേല്‍ക്കറുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ്

February 24, 2021 - 12:53 pm

മുംബൈ : മരിച്ച നിലയില്‍ കണ്ടെത്തിയ ദാദ്ര നാഗര്‍ ഹവേലിയില്‍ നിന്നുള്ള ലോക്സഭാംഗം മോഹന്‍ ദേല്‍ക്കര്‍ ജീവനൊടുക്കിയതെന്ന് പോലീസ്.പോസ്റ്റ്മോര്‍ട്ടത്തിലാണ് തൂങ്ങിമരണമാണെന്നു സ്ഥിരീകരിച്ചത്.. മുംബൈ യിലെ മെറെന്‍ ഡ്രൈവിലുള്ള ഹോട്ടലില്‍ കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഗുജറാത്തി ഭാഷയിലുള്ള 15 പേജുള്ള ആത്മഹത്യാക്കുറിപ്പ് അദ്ദേഹം താമസിച്ചിരുന്ന ഹോട്ടല്‍മുറിയില്‍ നിന്നു പോലീസ് കണ്ടെടുത്തിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഏതാനും പേരുടെ വിവരങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 2004 മുതല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ദാദ്ര നാഗര്‍ ഹവേലിയില്‍നിന്നു ലോക്സഭയിലെത്തിയ ദേല്‍ക്കര്‍ കഴിഞ്ഞതവണ സ്വതന്ത്രനായാണു മത്സരിച്ചു ജയിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *