തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

ഡെപ്യൂട്ടേഷൻ നിയമനം

February 24, 2021 - 3:44 pm

തിരുവനന്തപുരം: ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയത്തിലെ (സാങ്കേതിക വിഭാഗം) സീനിയർ ക്ലാർക്ക് (യു.ഡി.ക്ലാർക്ക്) തസ്തികയിൽ അന്യത്ര സേവന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ/പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്.
ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അതിന് ശേഷം ഓരോ വർഷവും ദീർഘിപ്പിക്കും. പരമാവധി അഞ്ച് വർഷം വരെ ദീർഘിപ്പിക്കാം. സീനിയർ ക്ലാർക്ക് (യു.ഡി.ക്ലാർക്ക്) തസ്തികയിലാണ് ഒഴിവുള്ളത്. ശമ്പള സ്‌കെയിൽ 25,200-54,000 രൂപ. അപേക്ഷയോടൊപ്പം കെ.എസ്.ആർ ചട്ടം 144 പ്രകാരം അതതു വകുപ്പ് മേധാവിയിൽ നിന്നുള്ള സമ്മതപത്രം ഉള്ളടക്കം ചെയ്ത് ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, ഭവന നിർമ്മാണ വകുപ്പ് (സാങ്കേതിക വിഭാഗം), കെ.എസ്.എച്ച്.ബി ബിൽഡിംഗ്, ശാന്തി നഗർ, തിരുവനന്തപുരം എന്ന വിലാസത്തിൽ മാർച്ച് 18 നകം ലഭിക്കണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *