റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ സ്‌കൂള്‍ പ്രിന്‍സിപ്പൽമാരുടെ അധ്യാപന സമയം വെട്ടിക്കുറച്ചു

February 27, 2021 - 3:03 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പൽമാരുടെ അധ്യാപന ജോലിഭാരം പുന:ക്രമീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം 8 പിരീഡായി വിദ്യാഭ്യാസ വകുപ്പ് വെട്ടിച്ചുരുക്കി.

നേരത്തെ പ്രിന്‍സിപ്പല്‍മാര്‍ സ്‌കൂളിന്റെ പൊതു ചുമതലയ്ക്ക് പുറമെ ആഴ്ചയില്‍ 25 പിരിഡുകള്‍ വരെ അധ്യാപനം നടത്തണമെന്നായിരുന്നു നിയമം. ഇതാണ് മാറ്റിയത്. പുതിയ ഉത്തരവ് അനുസരിച്ച് ബാക്കിവരുന്ന 14 പിരീഡ് പ്രസ്തുത വിഷയത്തില്‍ പിരീഡ് കുറവുള്ള ജൂനിയര്‍ അധ്യാപകര്‍ ക്ലാസുകള്‍ എടുക്കണം. അധ്യാപകര്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ (അടുത്ത അക്കാദമിക വര്‍ഷം മുതല്‍ മാത്രം) നിയോഗിക്കുന്നതിനും പൊതുവിദ്യാഭ്യാസവകുപ്പ് അനുമതി നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *