റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഊദിയിലേക്ക് മയക്കുമരുന്ന് കടത്തിയ സംഭവത്തില്‍ സുഡാന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കി

February 8, 2026 - 5:04 am

മക്ക | സഊദിയിലേക്ക് മയക്കുമരുന്നായ കൊക്കെയ്ന്‍ കടത്തിയ സംഭവത്തില്‍ പിടിയിലായ സുഡാന്‍ പൗരന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു മുഹമ്മദ് മുഹമ്മദ് ഇസ്മായില്‍ ഒമറിന്റെ വധശിക്ഷയാണ് മക്ക പ്രവിശ്യയില്‍ വെച്ച് നടപ്പിലാക്കിയത്.

രാജ്യത്തേക്ക് ലഹരി കടത്തുകയും വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കുളള ശക്തമായ മുന്നറിയിപ്പ്

മയക്കുമരുന്ന് കടത്തിനിടെ സുരക്ഷാ അധികാരികള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കേസില്‍ കീഴ് കോടതി വധശിക്ഷ വിധിക്കുകയും അപ്പീല്‍ കോടതിയും സുപ്രീം കോടതിയും അത് ശരിവെക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കിയത്. രാജ്യത്തേക്ക് ലഹരി കടത്തുകയും വില്‍ക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് ഇത് ശക്തമായ മുന്നറിയിപ്പാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *