Tag
ന്യൂസ് ഡെസ്ക്

ആർഎസ്എസ് പ്രവർത്തകന്റെ കൊല, മുഖ്യപ്രതിയെ പിടികൂടാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി

February 27, 2021 - 5:02 pm

ആലപ്പുഴ: ആർഎസ്എസ്-എസ്ഡിപിഐ സംഘർഷത്തിൽ കൊല്ലപ്പെട്ട നന്ദു കൃഷ്ണയുടെ വീട് കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും വി മുരളീധരനും സന്ദർശിച്ചു. കേസിൽ മുഖ്യപ്രതിയെ പിടികൂടാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.

27/02/21 ശനിയാഴ്ച രാവിലെ പത്തരയോടെയാണ് കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷിയും വി മുരളീധരനും കൊല്ലപ്പെട്ട നന്ദു കൃഷ്ണയുടെയും പരുക്കേറ്റ നന്ദു കെ.എസിന്റെയും വീട് സന്ദർശിച്ചത്. ഇരുവരുടേയും മാതാപിതാക്കളുമായി മന്ത്രിമാർ സംസാരിച്ചു. നന്ദുവിന്റെ കൊലപാതകത്തിന് കാരണക്കാരയവരെ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന് പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.

പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നപ്പോഴാണ് കൊലപാതകം നടന്നത്. അതുകൊണ്ടുതന്നെ പ്രതികൾ രക്ഷപ്പെടാൻ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. അതേസമയം ആർഎസഎസ്, എസ്ഡിപിഐ സംഘർഷം നടന്ന വയലാറിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രത തുടരുകയാണ്. 400 ൽ അധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് ഈ മേഖലകളിൽ വിന്യസിച്ചിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *