റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് 411, രോഗമുക്തി 279

February 27, 2021 - 8:12 pm

കൊല്ലം: ജില്ലയില്‍ ഫെബ്രുവരി 27ന് 411 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 279 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ ചിറക്കര, പിറവന്തൂര്‍, പൂയപ്പള്ളി, തഴവ, വെട്ടിക്കവല, പൂതക്കുളം, ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്തു നിന്നെത്തിയ ഏഴു പേര്‍ക്കും സമ്പര്‍ക്കം വഴി 402 പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 73 പേര്‍ക്കാണ് രോഗബാധ. തിരുമുല്ലാവാരം-എട്ട്, അഞ്ചാലുംമൂട്, കുരീപ്പുഴ പ്രദേശങ്ങളില്‍ അഞ്ചു വീതവും കച്ചേരി, തെക്കേവിള തേവള്ളി, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ നാലു വീതവും കാവനാട്-മൂന്ന് എങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയില്‍  രോഗബാധിതരുള്ളത്.

മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കര-11, കരുനാഗപ്പള്ളി-11, പരവൂര്‍-ആറ്, പുനലൂര്‍-നാല് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ചിറക്കര-37, പിറവന്തൂര്‍, പൂയപ്പള്ളി ഭാഗങ്ങളില്‍ 13 വീതവും തഴവ, വെട്ടിക്കവല പ്രദേശങ്ങളില്‍ 11 വീതവും പൂതക്കുളം-10, ഇളമ്പള്ളൂര്‍, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ ഒന്‍പത് വീതവും അഞ്ചല്‍, ചടയമംഗലം, തൃക്കോവില്‍വട്ടം പ്രദേശങ്ങളില്‍ എട്ടു വീതവും കടയ്ക്കല്‍, കരീപ്ര, പത്തനാപുരം എന്നിവിടങ്ങളില്‍ ഏഴു വീതവും ഉമ്മന്നൂര്‍, കുണ്ടറ, കൊറ്റങ്കര, പട്ടാഴി വടക്കേക്കര, പനയം, ശാസ്താംകോട്ട തെക്ക് ഭാഗങ്ങളില്‍ ആറു വീതവും ഇട്ടിവ, കുലശേഖരപുരം, കുളത്തൂപ്പുഴ, ചവറ, തെന്മല, നെടുമ്പന, പെരിനാട,് മൈലം, വിളക്കുടി പ്രദേശങ്ങളില്‍ അഞ്ചു വീതവും അലയമണ്‍, കുന്നത്തൂര്‍, കുളക്കട, പവിത്രേശ്വരം, പോരുവഴി, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ നാലു വീതവും ആദിച്ചനല്ലൂര്‍, ഇടമുളയ്ക്കല്‍, തൃക്കരുവ, തൊടിയൂര്‍, പേരയം, വെളിയം ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *