റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് ചലചിത്ര സംവിധായകന്‍ രഞ്ജിത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

March 2, 2021 - 12:17 pm

കോഴിക്കോട്: പ്രശസ്ത ചലചിത്ര സംവിധായകനും, തിരക്കഥാകൃത്തും നടനുമായ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കോഴിക്കോട് നോര്‍ത്തില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. കോഴിക്കോട് ബാലുശേരി സ്വദേശിയായ രഞ്ജിത്ത് കോഴിക്കോട് നഗരത്തിലാണ് താമസം. നിലവില്‍ എംഎല്‍എ ആയ പ്രതീപ് കുമാര്‍ മൂന്നു ടേം പൂര്‍ത്തിയാക്കി.

കോഴിക്കോട് ബിജെപി സ്ഥാനാര്‍ത്ഥിയായി എംടി രമേശ് മത്സരിക്കാനാണ് സാധ്യത. കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്, വിദ്യാ ബലകൃഷ്ണന്‍, എന്നിവരെയാണ് യൂഡിഎഫ് സ്ഥാനര്‍ത്ഥികളായി പ്രതീ7ിക്കുന്നത്. പാര്‍ട്ടിസ്ഥാനാര്‍ത്ഥികളെ കുറിച്ച് ഔദ്യോഗിക തീരുമാനം രണ്ടുദിവസത്തിനകം ഉണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *