റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുകെ ഐടി കണ്‍സള്‍ട്ടന്‍സി ഏറ്റെടുക്കാനൊരുങ്ങി വിപ്രോ

March 4, 2021 - 9:31 pm

ന്യൂഡല്‍ഹി: യുകെ ആസ്ഥാനമായുള്ള ഐടി കണ്‍സള്‍ട്ടന്‍സി ക്യാപ്‌കോയെ 1.45 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കാനൊരുങ്ങി വിപ്രോ. കഴിഞ്ഞ 20 വര്‍ഷമായി, ബാങ്കിംഗ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ്, വെല്‍ത്ത്, അസറ്റ് മാനേജ്മെന്റ്, ഇന്‍ഷുറന്‍സ് മേഖലകളിലെ ബോര്‍ഡുകളും സി-സ്യൂട്ടുകളും ഉള്‍പ്പെടെയുള്ള ബിസിനസ്സ് നേതാക്കളുമായി അടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ള കമ്പനിയാണ് ഇത്. കൂടാതെ, ഊര്‍ജ്ജ, ചരക്ക് വ്യാപാര മേഖലയിലെ സേവനങ്ങള്‍ ക്ലയന്റുകള്‍ക്ക് നല്‍കുന്നതില്‍ അഗ്രഹണ്യരാണ് ക്യാപ്‌കോ. ക്യാപ്‌കോയുടെ ഏറ്റെടുക്കല്‍ വിപ്രോയെ ബാങ്കിംഗ്, ധനകാര്യ സേവന വ്യവസായത്തിലേക്കുള്ള ഏറ്റവും വലിയ ആഗോള കണ്‍സള്‍ട്ടിംഗ്, സാങ്കേതികവിദ്യ, പരിവര്‍ത്തന സേവന ദാതാക്കളില്‍ ഒരാളാക്കുമെന്നാണ് കരുതപ്പെടുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *