റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദർശനംകഴിഞ്ഞ് മടങ്ങിയ മാളികപ്പുറങ്ങളെ പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവറെ പിരിച്ചുവിട്ടു

February 19, 2026 - 7:34 am

പത്തനംതിട്ട: ശബരിമല ദർശനംകഴിഞ്ഞ് മടങ്ങിയ മാളികപ്പുറങ്ങളെയും കൊച്ചുകുട്ടിയേയും പാതിരാത്രിയിൽ നിലയ്ക്കലെ പെരുവഴിയിൽ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി. ബസിലെ ഡ്രൈവറെ പിരിച്ചുവിട്ടു. കണ്ടക്ടറെ സ്ഥലം മാറ്റുകയുംചെയ്തു. പമ്പ–തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തിയ പൂവ്വാർ ഡിപ്പോയിലെ ബസിലെ താത്കാലിക ഡ്രൈവറായ എൻ. സജികുമാറിനെയാണ് പിരിച്ചുവിട്ടത്. കണ്ടക്ടർ കെ.എൻ. പ്രേമസുതനെ കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സി.എം.ഡിയെ ചുമതലപ്പെടുത്തി മന്ത്രി ​ഗണേശ്കുമാർ.

പാർക്കിങ് ഗ്രൗണ്ടിൽ ഇറങ്ങണമെന്നുമുള്ള കാര്യം ബസ് ജീവനക്കാരോടു പറഞ്ഞിരുന്നു.

.കെൽട്രോണിലെ ജീവനക്കാർ ഉൾപ്പെടുന്ന 12 മാളികപ്പുറങ്ങളും കുട്ടിയും ഉൾപ്പെടുന്ന സംഘം ഫെബ്രുവരി 17ചൊവ്വാഴ്ച രാവിലെയാണ് ദർശനത്തിനായി എത്തിയത്. ഇവർ വന്ന വാൻ നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ ഇട്ടിട്ട് കെ.എസ്.ആർ.ടി.സി. ബസിലാണ് പമ്പയിലേക്ക് പോയത്. ദർശനംകഴിഞ്ഞ് രാത്രി മലയിറങ്ങിയ സംഘം പമ്പയിലെത്തി തിരുവനന്തപുരത്തിനുള്ള ബസിൽ കയറി. ടിക്കറ്റ് എടുക്കുമ്പോൾ തങ്ങളുടെ വാൻ പാർക്കിങ് ഗ്രൗണ്ടിൽ കിടക്കുന്നെന്നും അവിടെയാണ് ഇറങ്ങേണ്ടതെന്നുമുള്ള കാര്യം ബസ് ജീവനക്കാരോടു പറഞ്ഞിരുന്നു. എന്നാൽ ബസ് നിലയ്ക്കൽ എത്തിയപ്പോൾ ക്ഷേത്രഗോപുരവും കടന്ന് മുന്നോട്ട് പോയി.

സമയം 12 മണിയോട് അടുത്തിരുന്നു

. ബസ് നിർത്താൻ മാളികപ്പുറങ്ങൾ ആവശ്യപ്പെട്ടെങ്കിലും കേട്ടില്ല. നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ബസ് കയറില്ലെന്ന് പറഞ്ഞ് ഇവരെ ബേസ് ക്യാമ്പിൽനിന്ന് വാഹനങ്ങൾ ഇറങ്ങിവരുന്ന ഭാഗത്തെ വനംവകുപ്പ് ഔട്ട് പോസ്റ്റ് പടിക്കൽ റോഡിൽ ഇറക്കിവിടുകയും ചെയ്തു. നടയടച്ചതിനാൽ ഈ ഭാഗത്ത് പോലീസോ ആവശ്യത്തിന് വെളിച്ചമോപോലുമുണ്ടായിരുന്നില്ല. സമയം 12 മണിയോട് അടുത്തിരുന്നു. തീർഥാടകർ വിജനമായ റോഡിലൂടെനടന്ന് സമീപത്തെ ഹോട്ടലിന്റെ മുന്നിലെത്തിയശേഷം പാർക്കിങ് ഗ്രൗണ്ടിൽനിന്ന് വാഹനം വിളിച്ചുവരുത്തിയാണ് മടങ്ങിപ്പോയത്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *