ഭോപ്പാല്‍: മോശം ആരോഗ്യ സ്ഥിതിയെ തുടര്‍ന്ന് ഭോപ്പാല്‍ എംപിയും ബിജെപി നേതാവുമായ പ്രഗ്യ സിങ് താക്കൂര്‍ ചികിത്സയ്ക്കായി മുംബൈയിലെത്തി.ശ്വാസ തടസ്സത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് താക്കൂറിനെ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നത്. വിമാന മാര്‍ഗമാണ് മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രജ്ഞാ സിങ് താക്കൂര്‍ ആശുപത്രിയിലാകുന്നത്.സ്വന്തം വസതിയില്‍ നിന്നാണ് താക്കൂറിനെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയതെന്നും മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായും അവരുടെ സഹായി സന്ദീപ് ശ്രീവാസ്തവ അറിയിച്ചു.അനാരോഗ്യവും സുരക്ഷാ പ്രശ്നങ്ങളും കാരണം ഈയിടെ നടന്ന പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞ് താക്കൂറിനെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(എയിംസ്)ല്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് മാസത്തെ ആശുപത്രി വാസത്തിന് ശേഷം ഫെബ്രുവരി 19 ന് പ്രജ്ഞയുടെ ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കൊവിഡ് ലക്ഷണങ്ങളോടെ ഡല്‍ഹി എയിംസിലും പ്രവേശിപ്പിച്ചിരുന്നു. 2008 മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതികളിലൊരാളായിരുന്നു.
