റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

8/03/21 തിങ്കളാഴ്ച മഹിളാ കര്‍ഷക ദിനം: 1100 ബസുകളിലും 115 ട്രക്കുകളിലുമായി ഡല്‍ഹിയിലെത്തുക 40000 വനിതകള്‍

March 8, 2021 - 10:19 am

ന്യൂഡല്‍ഹി: വനിതാ ദിനമായ 8/03/21 തിങ്കളാഴ്ച മഹിളാ കര്‍ഷക ദിനമായി ആചരിക്കാന്‍ കര്‍ഷക സംഘടനകള്‍. അതിനാല്‍ കര്‍ഷക സമരം നയിക്കുക സ്ത്രീകളായിരിക്കും. ഇതിന്റെ ഭാഗമായി പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 40000 സ്ത്രീകള്‍ ഡല്‍ഹിയിലെത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. നാളെ മഹിളാ കര്‍ഷക ദിനമായി ആചരിക്കും. പ്രതിഷേധം സംഘടിപ്പിക്കുന്നതും സദസിനെ അഭിസംബോധന ചെയ്യുന്നതുമെല്ലാം സ്ത്രീകള്‍ മാത്രമായിരിക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു.500 ബസുകളിലും 600 മിനി ബസുകളിലും 115 ട്രക്കുകളിലും 200 ചെറിയ വാഹനങ്ങളിലുമായാണ് സ്ത്രീകള്‍ യാത്ര തിരിച്ചതെന്ന് ബികെയു ജനറല്‍ സെക്രട്ടറി സുഖ്‌ദേവ് സിങ് പറഞ്ഞു. ആയിരങ്ങള്‍ തിക്രി അതിര്‍ത്തിയില്‍ ഇന്ന് തന്നെ എത്തുമെന്നും അദ്ദേഹം അറിയിച്ചു.കുട്ടികള്‍ക്ക് പരീക്ഷാ സമയമായതിനാല്‍ മിക്ക സ്ത്രീകളും തിരക്കിലാണ്. അതിനാല്‍ ചിലര്‍ ഡല്‍ഹിയിലെ പ്രതിഷേധം കഴിഞ്ഞ് മാര്‍ച്ച് 9ന് തിരിച്ച് പഞ്ചാബിലെത്തും. ബാക്കിയുള്ളവര്‍ ഡല്‍ഹിയിലെ സമരത്തില്‍ തുടരും- ബികെയു വനിതാ വിഭാഗം നേതാവ് ബല്‍ബിര്‍ കൌര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *