അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വോട്ടര്‍ പട്ടിക: മാര്‍ച്ച് 09 കൂടി പേരു ചേര്‍ക്കാം

March 8, 2021 - 5:12 pm

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി പുതിയ വോട്ടര്‍മാര്‍ക്കു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസാന തീയതി മാര്‍ച്ച് 09. പുതുതായി പേരു ചേര്‍ക്കുന്നവരെ ഉള്‍പ്പെടുത്തി സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2021 ജനുവരി 20നു പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം 27,69,272 സമ്മതിദായകരാണു ജില്ലയിലുള്ളത്.

2021 ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് തികയുന്ന ആര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. പേരു ചേര്‍ക്കുന്നതിനു www.voterportal.eci.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ് വഴിയും പേരു ചേര്‍ക്കാം. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് www.ceo.kerala.gov.in, www.nsvp.in എന്നീ വെബ്സൈറ്റുകള്‍ വഴി പരിശോധിക്കാമെന്നും കളക്ടര്‍ പറഞ്ഞു.

2021 ജനുവരി 20നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരം ജില്ലയിലുള്ള ആകെ വോട്ടര്‍മാരില്‍ 13,15,905 പേര്‍ പുരുഷന്മാരും 14,53,310 പേര്‍ വനിതകളും 57 പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 14 നിയമസഭാ മണ്ഡലങ്ങളാണു ജില്ലയിലുള്ളത്. ഇതില്‍ വര്‍ക്കല മണ്ഡലത്തില്‍ 85,078 പുരുഷന്മാരും 98,778 സ്ത്രീകളുമടക്കം 1,83,856 സമ്മതിദായകരുണ്ട്. ആറ്റിങ്ങലില്‍ 90,771 പുരുഷന്മാരും 1,08,263 സ്ത്രീകളും രണ്ടു ട്രാന്‍സ്ജെന്‍ഡേഴ്സുമടക്കം 1,99,036 സമ്മതിദായകരാണുള്ളത്. ജില്ലയിലെ മറ്റു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം ഇങ്ങനെ: (മണ്ഡലത്തിന്റെ പേര് : പുരുഷന്മാര്‍ – സ്ത്രീകള്‍ ട്രാന്‍സ്ജെന്‍ഡേഴ്സ് – ആകെ എന്ന ക്രമത്തില്‍)

ചിറയിന്‍കീഴ് : 89,494 – 1,06,645 – 3 – 1,96,142, നെടുമങ്ങാട് : 96,472 – 1,06,755 – 2 – 2,03,229, വാമനപുരം : 92,265 – 1,04,859 – 3 – 1,97,127, കഴക്കൂട്ടം : 90,957 – 98,974 – 1 – 1,89,932, വട്ടിയൂര്‍ക്കാവ് : 97,206 – 1,06,598 – 7 – 2,03,811, തിരുവനന്തപുരം : 97,179 – 1,03,079 – 23 – 2,00,281, നേമം : 97,106 – 1,03,392 – 7 – 2,00,505, അരുവിക്കര : 89,800 – 1,00,061 – 1 – 1,89,862, പാറശാല : 1,03,623 – 1,12,072 – 0 – 2,15,695, കാട്ടാക്കട : 91,740 – 99,755- 4 – 1,91,499, കോവളം : 1,05,175 – 1,09,825 – 2 – 2,15,002, നെയ്യാറ്റിന്‍കര : 89,039 – 94,254 – 2 – 1,83,295

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *