റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭര്‍തൃഗൃഹത്തില്‍ സ്ത്രീക്ക് ഏല്‍ക്കേണ്ടി വരുന്ന ഏതു പീഡനത്തിനും ഉത്തരവാദി ഭര്‍ത്താവ്: സുപ്രീം കോടതി

March 10, 2021 - 11:30 am

ന്യൂഡല്‍ഹി: ഭര്‍തൃഗൃഹത്തില്‍ സ്ത്രീക്ക് ഏല്‍ക്കേണ്ടി വരുന്ന ഏതു പീഡനത്തിനും ഭര്‍ത്താവ് ഉത്തരവാദിയായിരിക്കുമെന്നു സുപ്രീം കോടതി. ഭാര്യയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭര്‍ത്താവ് നല്‍കിയ അപേക്ഷ നിഷേധിച്ചാണ് കോടതിയുടെ പരാമര്‍ശം.

ഭര്‍ത്താവിന്റെ മൂന്നാമത്തെ വിവാഹവും സ്ത്രീയുടെ രണ്ടാം വിവാഹവുമായിരുന്നു. ഭാര്യയെ ക്രിക്കറ്റ് ബാറ്റ്‌കൊണ്ട് അടിക്കാനും കത്തി കൊണ്ടു കുത്താനും താനെന്തൊരു മനുഷ്യനാണെന്നായിരുന്നു കോടതിയുടെ ചോദ്യം.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടു ഭര്‍ത്താവും ബന്ധുക്കളും നിരന്തരമായി ആക്രമിക്കുന്നുവെന്നാണ് ലുധിയാനയില്‍ റജിസ്റ്റര്‍ ചെയ്ത കേസ്. ബന്ധുക്കളില്‍ നിന്നേല്‍ക്കുന്ന പരുക്കായാലും ഇക്കാര്യത്തില്‍ അടിസ്ഥാനപരമായി ഭര്‍ത്താവാണ് ഉത്തരവാദിയെന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *