റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘രണ്ടില വേണ്ട ,മൂന്നില വേണ്ട’ സി പി എം നേതൃത്വത്തെ കടുത്ത സമ്മർദ്ധത്തിലാക്കി കുറ്റ്യാടിയിൽ പ്രവർത്തകരുടെ കൂറ്റൻ പ്രകടനം

March 10, 2021 - 9:46 pm

കോഴിക്കോട്: കേരള കോൺഗ്രസ് എമ്മിന് കുറ്റ്യാടി സീറ്റ് വിട്ടുനൽകിയതിനെതിരെ സിപിഎം പ്രവർത്തകരുടെ പ്രകടനം. ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തുകൊണ്ടായിരുന്നു 10/03/21 ബുധനാഴ്ചത്തെ പ്രതിഷേധ പ്രകടനം. സ്ത്രീകളും കുട്ടികളുമുൾപ്പടെ ആയിരത്തിലേറെ ആളുകൾ പ്രകടനത്തിൽ അണിനിരന്നു.

അതേസമയം, നേരത്തെ പുറത്തുവന്ന റിപ്പോർട്ടകൾ പോലെ വിമത സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായിട്ടില്ല. പാർട്ടിക്കെതിരായ പ്രവർത്തനങ്ങൾ ഒന്നും ഉണ്ടാകില്ലെന്നാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയവർ പ്രതികരിച്ചത്.

‘രണ്ടില വേണ്ട, മൂന്നില വേണ്ട’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധ പ്രകടനം. സിപിഎം സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമാണ് ഇത്തരമൊരു പ്രകടനം നടന്നതെന്നതും ശ്രദ്ധേയമാണ്. അണികളുടെ വികാരം നേതൃത്വം ഉൾക്കൊള്ളണമെന്നാവശ്യപ്പെട്ടായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്.

പാർട്ടി വിരുദ്ധതയല്ല, പാർട്ടിയോടുള്ള സ്നേഹം കൊണ്ടാണ് പ്രകടനം നടത്തുന്നതെന്നാണ് പ്രാദേശിക നേതാക്കൾ പ്രതികരിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *