റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമാവുന്നു

March 11, 2021 - 7:32 am

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം ഉള്‍പ്പടെയുളള 5 മണ്ഡലങ്ങളില്‍ 12/03/21 വെള്ളിയാഴ്ച കണ്‍വന്‍ഷനുകള്‍ ആരംഭിക്കും. മുഖ്യമന്ത്രി ഉള്‍പ്പടെയുളള പ്രമുഖ സ്ഥാനാര്‍സത്ഥികളുടെ സാന്നിദ്ധ്യംകൊണ്ട് ആവേശഭരിതമാണ് കണ്ണൂരില്‍ തെരഞ്ഞെടുപ്പു രംഗം. മണ്ഡലം കണ്‍വന്‍ഷനുകളും സ്ഥാനാര്‍ത്ഥി സ്വീകരണ പരിപാടികളുമായി കളം നിറയും.

ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ പര്യടനം തുടരുകയാണ് . തളിപ്പറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പികെ ശ്രീമതി ടീച്ചര്‍ തലശേരി മണ്ഡലത്തില്‍ കണ്‍വന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ധര്‍മ്മടം ,കൂത്തുപറമ്പ്,അഴീക്കോട്,ഇരിക്കൂര്‍,പയ്യന്നൂര്‍ മണ്ഡലങ്ങളിലെ കണ്‍വന്‍ഷനുകളും നാളെ പൂര്‍ത്തിയാവും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വന്‍ സ്വീകരണമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരുക്കിയിരിക്കുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *