റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജില്ലയില്‍ പാഠപുസ്തക വിതരണം ആരംഭിച്ചു

March 11, 2021 - 3:11 pm

മലപ്പുറം: അധ്യയന വര്‍ഷം (2020-21) തീരുന്നതിനു മുമ്പ് തന്നെ അടുത്ത വര്‍ഷത്തേക്കുള്ള പാഠപുസ്തകം വിതരണം കുടുംബശ്രീ വഴി ആരംഭിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം പാഠപുസ്തകങ്ങളുടെ വിതരണം മാത്രമായിരുന്നെങ്കില്‍ ഇത്തവണ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും കുടുംബശ്രീയാണ് ചെയ്യുന്നത്. പുസ്തകങ്ങള്‍ തരംതിരിച്ച് കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി സ്‌കൂള്‍ സൊസൈറ്റികളിലേക്ക് വാഹനത്തില്‍ എത്തിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി. സുരേഷ്‌കുമാര്‍ മലപ്പുറം സെന്റ്ജമ്മാസ് ജി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ കെ.വി ലൂസിക്ക് നല്‍കി നിര്‍വഹിച്ചു. ഈ വര്‍ഷം ഏകദേശം 49 ലക്ഷം പാഠപുസ്തകങ്ങളാണ് ജില്ലയില്‍ വിതരണം നടത്തുക.  കെ.ബി.പി.എസില്‍ നിന്നും പുസ്തകങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് ഈ മാസം അവസാനത്തോടെ വിതരണം പൂര്‍ത്തീകരിക്കും. സ്‌കൂള്‍ സൊസൈറ്റിയുടെ പാഠപുസ്തക ചുമതലയുള്ള അധ്യാപകന്‍ ജെസ്റ്റിന്‍ ജോണ്‍, കുടുംബശ്രീ സൂപ്പര്‍വൈസര്‍മാരായ കെ.ബി മഹേഷ്, കെ. പ്രസാദ് എന്നിവര്‍ പങ്കെടുത്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *