ഇന്ത്യൻ ഭരണഘടയുടെ അനുച്ഛേദം 224, ഉപവാക്യം 1 ന് കീഴിലുള്ള അധികാരം ഉപയോഗപ്പെടുത്തി, രാഷ്‌ട്രപതി ശ്രീ രാംനാഥ് കോവിന്ദ്, ശ്രീ മുഹമ്മദ് ഗൗസ് ഷുക്കൂരെ കമലിനെ കർണാടക ഹൈ കോടതിയിലെ അഡീഷണൽ ജഡ്ജിയായി നിയമിച്ചു. ഇതിന്മേലുള്ള ഉത്തരവ് നീതി വകുപ്പ്, കേന്ദ്ര നീതി-ന്യായ മന്ത്രാലയം ഇന്ന് ഇറക്കിയിട്ടുണ്ട്.
കർണാടക ഹൈ കോടതിയിലും ബംഗളുരുവിലുള്ള മറ്റ് കീഴ്കോടതികളിലും 23 വർഷത്തിൽ അധികം ശ്രി കമൽ അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്.
