റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘അവർ എനിക്കു നേരെ ചെരുപ്പ് എറിഞ്ഞു, തെറി വിളിച്ചു ‘ യുവതിക്കെതിരെ മൊഴി നല്‍കി സൊമാറ്റോ ഡെലിവറി ബോയ്

March 12, 2021 - 4:14 pm

ബെംഗളുരു: ബംഗളുരുവില്‍ ഡെലിവറി ബോയ് മൂക്കിടിച്ചു തകര്‍ത്തു എന്ന പരാതിയില്‍ പ്രതികരണവുമായി അറസ്റ്റിലായ കാമരാജ്. മോതിരം ഇട്ട കൈ കൊണ്ട് യുവതി സ്വയം മൂക്കില്‍ ഇടിക്കുകയായിരുന്നുവെന്ന് സൊമാറ്റോ ഡെലിവറി ബോയി കാമരാജ് മൊഴി നല്‍കി.

” ഭക്ഷണം എത്താന്‍ വൈകിയപ്പോള്‍ യുവതി ദേഷ്യപ്പെട്ടു. ട്രാഫിക് ബ്ലോക്കില്‍പ്പെട്ടുപോയതുകൊണ്ടാണ് വൈകിയതെന്ന് പറഞ്ഞ് അവരോട് ക്ഷമ ചോദിച്ചു. പക്ഷേ അവര്‍ എന്നോട് കയര്‍ത്തു സംസാരിക്കുകയും ഭക്ഷണത്തിന്റെ പണം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. കസ്റ്റമര്‍ സര്‍വ്വീസുമായി ബന്ധപ്പെടുകയാണ് എന്നായിരുന്നു യുവതി പറഞ്ഞത്. ഇതോടെ അവരുടെ ഓര്‍ഡര്‍ ക്യാന്‍സലായിപ്പോയി.

ഭക്ഷണം തിരികെ തരാനും യുവതി വിസമ്മതിച്ചു. ഞാന്‍ തിരികെപോയപ്പോള്‍ യുവതി പിന്നാലെ വന്ന് ലിഫ്റ്റിനടുത്തുവെച്ച് എന്നെ ചീത്തവിളിക്കുകയും, അവരുടെ ചെരുപ്പ് എനിക്കു നേരെ വലിച്ചെറിയുകയും ചെയ്തു. എന്നെ അടിക്കാന്‍ വന്നപ്പോള്‍ ഞാന്‍ കൈകൊണ്ട് തടഞ്ഞു. അപ്പോഴാണ് യുവതിയുടെ കൈ എന്റെ കയ്യിലിടിച്ചതും അവരുടെ മോതിരം മൂക്കില്‍കൊണ്ട് ചോര വന്നതും.

11/03/21 വ്യാഴാഴ്ചയാണ് യുവതിയെ മര്‍ദിച്ച സൊമാറ്റോ ഡെലിവറി ബോയ് അറസ്റ്റിലാകുന്നത്. ഹിതേഷയ്ക്ക് ഉണ്ടായ അക്രമത്തില്‍ തങ്ങള്‍ ഖേദിക്കുന്നു എന്നും ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായവും നല്‍കുമെന്നും സൊമാറ്റോ അറിയിച്ചിരുന്നു. കാമരാജ്‌നെ സൊമാറ്റോയില്‍ നിന്നും ഒഴിവാക്കിയതായും അധികൃതര്‍ അറിയിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *