റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍

March 13, 2021 - 6:18 pm

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് തിരിച്ചറിയല്‍ രേഖയായി ചുവടെ പറയുന്നവയില്‍ ഏതെങ്കിലും ഹാജരാക്കിയാല്‍ മതിയാകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കേന്ദ്ര- സംസ്ഥാന  സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു മേഖലാ സ്ഥാപനങ്ങള്‍, പൊതു മേഖലാ കമ്പനികള്‍ എന്നിവ ജീവക്കാര്‍ക്ക് നല്‍കിയിട്ടുള്ള സര്‍വീസ് തിരിച്ചറിയല്‍ രേഖ, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവ നല്‍കുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക്, തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ്, എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ രേഖ. പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ പട്ടികയിലുള്ള  ഏതെങ്കിലും ഒരു രേഖ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിച്ചാല്‍ മതി. വോട്ടര്‍ സ്ലിപ്പ് പോളിംഗ് ബൂത്തില്‍ വോട്ടറെ തിരിച്ചറിയുന്നതിനുള്ള രേഖയായി പരിഗണിക്കില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *