റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബൈക്കില്‍ കഞ്ചാവ് വിൽപന നടത്തിയിരുന്ന രണ്ട് യുവാക്കള്‍ ഇടുക്കിയില്‍ അറസ്റ്റില്‍, കഞ്ചാവെത്തിച്ചത് വിനോദസഞ്ചാരികൾക്ക്

March 14, 2021 - 12:13 pm

മൂന്നാര്‍: ഇടുക്കി രാജാക്കാട് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ബൈക്കില്‍ കഞ്ചാവ് വിറ്റിരുന്ന രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വിനോദസഞ്ചാരികള്‍ക്ക് വില്‍ക്കുന്നതിനായി സൂക്ഷിച്ച രണ്ട് കിലോ പ്രതികളില്‍ നിന്ന് എക്‌സൈസ് കണ്ടെടുത്തു. രാജക്കാട് ആനപ്പാറ സ്വദേശി എയ്ഞ്ചല്‍ ഏലിയാസ്, ബൈസണ്‍ വാലി സ്വദേശി കിരണ്‍ ബാബു എന്നിവരാണ് 13/03/21 ശനിയാഴ്ച എക്‌സൈസ് നര്‍കോടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്. ഓടിരക്ഷപ്പെട്ട ബിനു ജോസഫിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി അടിമാലി എക്‌സൈസ് അറിയിച്ചു.

എക്‌സൈസിനെ കണ്ടതോടെ ബൈക് അതിവേഗത്തില്‍ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സാഹസികമായാണ് എക്‌സൈസ് സംഘം പിടികൂടിയത്. രാജാക്കാടിനടുത്തെ ടൂറിസ്റ്റ് കേന്ദ്രമായ കള്ളിമാലി വ്യൂ പോയിന്റ് കേന്ദ്രീകരിച്ചായിരുന്നു പ്രതികളുടെ കഞ്ചാവ് വില്‍പന. എക്‌സൈസിനെ കണ്ടപ്പോള്‍ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കി. പ്രതികളുടെ ബൈക് കസ്റ്റഡിയിലെടുത്തു.

തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് ബൈകില്‍ എത്തിച്ച് ആവശ്യക്കാര്‍ക്ക് പ്രതികള്‍ കിലോയ്ക്ക് 35,000 രൂപയ്ക്കാണ് വില്‍പന നടത്തിയിരുന്നത്. എക്‌സൈസോ, പൊലീസോ പിന്തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടവഴികളിലൂടെ അതിവേഗം ബൈകോടിച്ച് രക്ഷപ്പെടുന്നതായിരുന്നു പ്രതികളുടെ രീതി. ഇക്കാര്യം മനസിലാക്കിയ എക്‌സൈസ് സംഘം ഒരാഴ്ച പ്രതികളെ പിന്തുടര്‍ന്നു. തുടര്‍ന്ന് പുലര്‍ച്ചെ പ്രതികള്‍ കഞ്ചാവ് വില്‍കാന്‍ എത്തിയപ്പോള്‍ പതിയിരുന്നു പിടികൂടുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *