റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാളില്‍ 200 സീറ്റ് നേടുമെന്ന് പ്രവചിച്ച് അമിത്ഷാ

March 15, 2021 - 9:38 am

മിഡ്നാപൂര്‍: പശ്ചിബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 200 സീറ്റ് ലക്ഷ്യമാണ് ബിജെപി മുന്നണിയ്ക്കുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ബംഗാളിലെ ജനങ്ങള്‍ തൃണമൂലില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നെന്നും കൊല്‍ക്കത്തയില്‍ നടന്ന റോഡ് ഷോയില്‍ സംസാരിക്കുകവെ അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് ദിലീപ് ഘോഷ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയഗര്‍ഗിയ, നടന്ന ഹിരന്‍ ചാറ്റര്‍ജി തുടങ്ങിയവര്‍ റോഡ് ഷോയില്‍ പങ്കെടുത്തു. റോഡ് ഷോയില്‍ രബിന്ദ്ര സംഗീതം മുതല്‍ ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ വരെ മുഴങ്ങിയിരുന്നു.294 അംഗ നിയമസഭിയിലേക്ക് എട്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയാണ് തിരഞ്ഞെടുപ്പ്, മെയ് 2 വോട്ടെണ്ണും

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *