ചെന്നൈ: എന്‍ഡിഎ മുന്നണി വിട്ട വിജയകാന്ത് ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവുമായി സഖ്യമുണ്ടാക്കി മത്സരിക്കുന്നു. 60 സീറ്റുകളിലാണ് വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെ മത്സരിക്കുക. ഡിഎംഡികെ സ്ഥാനാര്‍ഥികളുടെ അദ്യപട്ടിക പുറത്തിറക്കി. വിജയകാന്തിന്റെ ഭാര്യ പ്രേമലത വിരുതാചലത്തുനിന്നും മുന്‍ എംഎല്‍എ പാര്‍ത്ഥസാരഥി വിരുഗമ്പാക്കത്തുനിന്നും മത്സരിക്കും. എന്നാല്‍ പാര്‍ട്ടി സ്ഥാപകന്‍ വിജയകാന്ത് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇത്തവണ മത്സരിക്കില്ലെന്നാണ് സൂചന.
ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് വിജയകാന്ത് എഐഎഡിഎംകെ സഖ്യം ഉപേക്ഷിച്ചത്. കമല്‍ഹാസനോടോ ദിനകരനോടോ ചേര്‍ന്ന് മുന്നണിയുണ്ടാക്കി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം.
